ISO 9001:2015
Member of BCCD

Let's talk
+91 9745 12 0078
വികസന പ്രവർത്തനത്തിൽ ഗൃഹ നിര്മാണത്തിനു വളരെ പ്രധാന്യമുണ്ട് അതുകൊണ്ടുണ്ടാകുന്ന പാരിസ്ഥിതികപ്രശ്നങ്ങൾ വളരെ ദൂരവ്യാപകമാണ് , ഗൃഹ നിർമാണത്തിൽ പരിസ്ഥിതിയെസംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി Turret Engineers & Builders pvt ltd. ദീർഘവീക്ഷണത്തോടെ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പുതിയ ആശയമാണ് “TEBS” (TURRET ECO BUILDING STANDARD)

പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ പ്രേരകശക്തിയായത്.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിക്കാനുള്ള അവസരമായി 1972 മുതല്‍ ഓരോ വര്‍ഷവും ജൂണ്‍ 5 ലോകപരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു.

ജലലഭ്യത

ജലത്തിനായി 2000 ദശലക്ഷം ജനങ്ങള്‍ മരിക്കുന്നു . പരിസ്ഥിതി സംരക്ഷണത്തില്‍ ജലവിഭവങ്ങള്‍ക്കായുള്ള പ്രാധാന്യം ഊന്നിപ്പറയുന്നുവെങ്കിലും ഈ രംഗത്തെ മറ്റു പല പ്രശ്നങ്ങളും തുല്യ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.

സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.

മനുഷ്യന്‍ സ്വീകരിച്ച വരുന്ന അനഭിലഷീണയവും അശാസ്ത്രീയവുമായ വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും തദ്വാര ഈ ഭൂമിയുടെ തന്നെയും നിലനില്‍പ്പ് അപകടത്തിലായേക്കാം.

ഭൂമിയിലെ ചൂടിന്‍റെ വര്‍ദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, ഉപയോഗശൂന്യമായ മരുഭൂമികളുടെ വര്‍ദ്ധന, ശുദ്ധജലക്ഷാമം, ജൈവൈവിദ്ധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങള്‍ നമ്മെ അലട്ടുന്നുണ്ട്.

ഭൂമിയിലെ ചൂട് വര്‍ദ്ധിക്കുന്നതിന്‍റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ വര്‍ദ്ധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് ഓരോ വര്‍ഷവും നിര്‍”മിപ്പിക്കുന്ന ഏതാണ്ട് 2300 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്.

ഈ വാതകം അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിന്‍റെ പ്രവാഹത്തെ തടഞ്ഞുനിര്‍ത്തി അന്തരീക്ഷതാപം വര്‍ദ്ധിപ്പിക്കുന്നു. ഇതുമൂലം മഞ്ഞുമലകള്‍ ഉരുകി സമുദ്രജലവിതാനം ഉയരുന്നതിനിടയാക്കുന്നു. ഇത് തീരദേശത്ത് താമസിക്കുന്നവര്‍ക്ക് അപകടകരമാണെന്ന് പ്രത്യേകം പറയണ്ടേതില്ല. കൂടാതെ ആഗോളകാലാവസ്ഥയിലും ഇത് അനാരോഗ്യകരമായ വ്യതിയാനങ്ങള്‍ സൃഷ്ടിയ്ക്കുന്നു.

കൃഷിഭൂമി നശിക്കുന്നു

ഭൂമിയില്‍ അനേകായിരം വര്‍ഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ ജൈവ പരിവര്‍ത്തനങ്ങളുടെ ഫലമായാണ് കൃഷിയ്ക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. വിവിധ രാജ്യങ്ങള്‍ ആധുനിക കാലഘട്ടത്തില്‍ കാര്‍ഷികോല്‍പ്പാദനത്തിന് സ്വീകരിച്ച ഊര്‍ജ്ജിത നവീന സമ്പ്രദായങ്ങള്‍ ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കര്‍ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇന്‍ഡ്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാണ്.

പേമാരി മൂലമുണ്ടാകുന്ന ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ഹനിക്കുന്നു. വരള്‍ച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്.

വനനശീകരണം

വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാനഘടകം. ഇന്ത്യയിലും കേരളത്തിലും വനപ്രദേശത്തിന്‍റെ വിസ്തൃതി കുറഞ്ഞ് വരികയാണ്.

വനനശീകരണത്തെ തടയുകയും മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കുകയും വഴി മാത്രമേ ഈ ദുഃസ്ഥിതി തടയാന്‍ കഴിയൂ. വൃക്ഷങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
വെള്ളത്തിന്‍റെയും വായുവിന്‍റെയും പരിശുദ്ധിയും ലഭ്യതയും നിലനിര്‍ത്തുന്നതിനും വനങ്ങള്‍ പ്രയോജനപ്പെടുന്നു. ദിനംപ്രതി 7500 ഏക്കറോളം കാട് നശിക്കപ്പെടുന്നതായി ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒട്ടേറെ ജീവജാലങ്ങള്‍ക്ക് ഇതുമൂലം വംശനാശം സംഭവിക്കുന്നു.

ഭൂമിയില്‍ ലഭ്യമായ ജലത്തിന്‍റെ 97 ശതമാനവും ഉപ്പുവെള്ളമാണെന്നരിക്കെ കുടിവെള്ളത്തിന്‍റെ ലഭ്യത വളരെ പരിമിതമാണ്. നിയന്ത്രണാതീതമായ ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്‍റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യര്‍ മലിനജലം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.

ജലമലിനീകരണം, ഖരമാലിന്യത്തിന്‍റെ നിര്‍മ്മാര്‍ജ്ജന പ്രശ്നങ്ങള്‍, മണ്ണിടിച്ചില്‍, മണ്ണൊലിപ്പ്, അതിവൃഷ്ടി, വരള്‍ച്ച, പുഴമണ്ണ് ഖനനം, വ്യവസായവല്‍ക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, വര്‍ണ്ണമഴ, ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.

We are ethical, honest and professional in all our services. We have separate customer relations and home care departments for feeding the needs and requirements of our customers even after the completion of projects.

  • Payment of Telephone charges.
  • Payment of Land Tax.
  • Payment of Building Tax.
  • Arranging periodical cleaning work of flats/Villas.
  • Repair or maintenance work(at extra cost)
  • Payment of Cable TV charges.
  • Payment of monthly maintenance charges
  • Finding tenants.
  • Execution of Tenancy contract.
  • Pre and Post occupancy Inspection of Apartments
  • Collection of Rental and Advance Cheque.

Tip: We at Turret Engineers & Builders Pvt. Ltd. ensure that quality standards are met each and every time. Our focus has always been on superior execution to deliver excellence at all times. We make sure that quality of products, services, transparency & timely delivery meets the expectations as promised by us. We always perform quality checks at various levels of procurement and during construction stages of our projects. It helps us in delivering what is committed at the time of interaction with prospective clients. We follow strong processes to manage and ensure uncompromising quality every time.

© 2017 Turret engineers & builders pvt. ltd. All rights are reserved

    turretbuilders TURRET BUILDERS YOUTUBE turretbuilders turretbuilders turretbuilders turretbuilders